ചെങ്ങന്നൂർ: നയം അംഗീകരിച്ചാൽ കേരള കോണ്ഗ്രസ് മാണി വിഭാഗത്തിന് എൻഡിഎ മുന്നണിയിലേക്കു സ്വാഗതമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത് കേരള കോണ്ഗ്രസ്-എം നേതൃത്വമാണ്. മാണി അനുകൂലമായി പ്രതികരിച്ചാൽ എൻഡിഎയിലെ മറ്റ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏതൊരു പാർട്ടിയ്ക്കും എൻഡിഎയിലേക്ക് വരുന്നതിനും യോജിച്ച് പ്രവർത്തിക്കുന്നതിനും തടസങ്ങളൊന്നുമില്ല. കേരള രാഷ്ട്രീയം എങ്ങോട്ടു പോകുമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. അഴിമതി ആക്രമണ രാഷ്ട്രീയവും ആദർശ രാഷ്ട്രീയവും തമ്മിലുള്ള മത്സരമായിരിക്കും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. ബിഡിജെഎസുമായുള്ള അഭിപ്രായ ഭിന്നത ചർച്ചയിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും കുമ്മനം പറഞ്ഞു.
നയം അംഗീകരിച്ചാൽ എൻഡിഎയിലേക്കു മാണിക്കു സ്വാഗതം: കുമ്മനം
01:25 AM Mar 19, 2018 | Deepika.com