മുണ്ടക്കയം: പാമ്പുകടിയേറ്റ് അങ്കണവാടി വിദ്യാർഥി മരിച്ചു. പുലിക്കുന്ന് പ്ലാമൂട്ടിൽ രശാന്ത്- അമ്പിളി ദമ്പതികളുടെ മകൻ ആദിത്യൻ (അപ്പു, നാല് വയസ്) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ വീടിനു സമീപമുള്ള അങ്കണ വാടിയിൽനിന്നു തിരിച്ചു വരുന്ന വഴിയാണ് ആദിത്യന് പാമ്പുകടിയേറ്റത്.
പാമ്പിന്റെ കടിയേറ്റ വിവരം അറിയാതിരുന്ന വീട്ടുകാർ കുട്ടി പെട്ടെന്ന് ബോധമറ്റ് വീണതിനെ തുടർന്ന് പുഞ്ചവയലിലുള്ള സ്വകാര്യ വിഷചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കണ്ണിമല സെന്റ് ജോസഫ് സ്കൂളിലെ അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്ന അനഘ, രേണു എന്നിവർ സഹോദരിമാരാണ്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
പാമ്പുകടിയേറ്റ് അങ്കണവാടി വിദ്യാർഥി മരിച്ചു
01:25 AM Mar 19, 2018 | Deepika.com