താമരശേരി: ജിദ്ദയിൽ മലയാളി വിദ്യാർഥിനി കുടുംബ സംഗമത്തിനിടെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു. ജിദ്ദ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്റും അൽ ശർഖ് ഫർണിച്ചർ മാനേജിംഗ് ഡയറക്ടറുമായ പൊയിൽതൊടിക അബ്ദുൽ ലത്തീഫ് കളരാന്തിരിയുടെ മകൾ ഫിദ അബ്ദുൽ ലത്തീഫ് (14) ആണ് ജിദ്ദ റിഹേലിയിൽ മരിച്ചത്.
ജിദ്ദ അൽ മാവാരിദ് ഇന്റർനാഷണൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ശനിയാഴ്ച രാത്രി ജിദ്ദ കെഎംസിസി കൊടുവള്ളി കുടുംബ സംഗമത്തിനിടെയാണ് അപകടം. അവിടെയെത്തിയിരുന്ന കുട്ടികൾക്കൊപ്പം ഫിദ നീന്തൽ കുളത്തിൽ കുളിക്കുകയായിരുന്നു. മറ്റു കുട്ടികളെല്ലാം കുളിച്ചുകയറിയിട്ടും ഫിദയെ കാണാതായതിനെ തുടർന്നു തിരയുമ്പോഴാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉമ്മ: ജസ്ലിയ ലത്തീഫ് രാംപൊയിൽ. സഹോദരങ്ങൾ: മുഹമ്മദ് ഫയാസ്, ഫൈഹ ഫാത്തിമ, ആയിശ സുഹ.
ജിദ്ദയിൽ മലയാളി വിദ്യാർഥിനി നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു
01:25 AM Mar 19, 2018 | Deepika.com