അജ്ഞാതവാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
01:25 AM Mar 19, 2018 | Deepika.com
ചേർത്തല: അജ്ഞാതവാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. വയലാർ പഞ്ചായത്ത് ആറാം വാർഡ് വേലംവെളി അശോകൻ (67) ആണ് മരിച്ചത്. ദേശീയപാതയിൽ വയലാർ കവലയ്ക്ക് സമീപം കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു അപകടം. സമീപത്തെ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ അശോകൻ ചായ കുടിക്കാൻ പോകുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചേർത്തലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടണക്കാട് പോലീസ് കേസെടുത്തു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മകൾ: ദീപ. മരുമകൻ: സജി.