പാഴൂർ സ്വദേശി സൗദിയിൽ മരിച്ചു
01:25 AM Mar 19, 2018 | Deepika.com
മുക്കം: പാഴൂർ അത്തിക്കോട്ടുമ്മൽ അബൂബക്കറിന്റെ മകൻ നാഷിദ് (28) സൗദി അറേബ്യയിലെ ത്വാഇഫിൽ നിര്യാതനായി. തലവേദനയെത്തുടർന്ന് കുഴഞ്ഞുവീണ് ത്വാഇഫിലെ ആശുപത്രിയിൽചികിത്സയിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പിന്നീട് സൗദിയിൽ സംസ്കരിക്കും. ഉമ്മ: നബീസ. ഭാര്യ: മുഹ്സിന ( ചെറൂപ്പ). സഹോദരങ്ങൾ: ഫർസാദ്, ഫസീം, സൽമാൻ ഫാരിസ്, നസീറ.