സർക്കാരിന്റെ മദ്യനയം തിരുത്തണം: വിമോചന സമിതി
01:25 AM Mar 19, 2018 | Deepika.com
കൊച്ചി: സർക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് ലഹരി വിമോചന സമിതി സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. മദ്യനയം വൻ ദുരന്തത്തിനാകും വഴിവയ്ക്കുകയെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഈയാച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഏലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജോവൽ ചെറിയാൻ, കെ. പി. തൃദീപൻ, കെ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.