മറയൂർ: മറയൂർ - മൂന്നാർ റോഡിൽ സർവീസ് ബസിനു നേരേ ഒറ്റയാന്റെ ആക്രമണ ശ്രമം. മറയൂരിൽനിന്ന് 20 കിലോമീറ്റർ അകലെ തലയാറിനും ഒൻപതാംമൈലിനും ഇടയിലുള്ള ഭാഗത്താണ് കാന്തല്ലൂരിൽനിന്ന് ആലുവയിലേക്കു യാത്രക്കാരുമായി പോയ സംഗമം എന്ന സ്വകാര്യ ബസിനുനേരേ ആക്രമണ ശ്രമമുണ്ടായത്.
ഇന്നലെ രാവിലെ ആറേമുക്കാലോടെയാണ് ഒൻപതാം മൈൽ ഭാഗത്ത് റോഡരികിൽനിന്നു കാട്ടാന ബസിനു നേരേ പാഞ്ഞടുത്തത്. ഡ്രൈവർ വേഗത്തിൽ ബസ് മുന്നോട്ടു നീക്കിയതിനാൽ അപകടമുണ്ടായില്ല. നിരവധി വിനോദസഞ്ചാരികളും സ്ഥിരം യാത്രക്കാരുമുള്ള ഈ പാതയിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കലിയിളകി ഒറ്റയാൻ ബസിനു നേരേ
12:56 AM Mar 18, 2018 | Deepika.com