ആലുവ: എൻസിപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് യാതൊരു കാരണവുമില്ലാതെ മാറ്റിയ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററുടെ നടപടിക്കെതിരേ ദേശീയ പ്രസിഡന്റ് ശരത് പവാറിനു പരാതി നൽകാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ആലുവ പാലസിൽ ചേർന്ന ഒരു വിഭാഗം നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇന്നു നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് സഹഭാരവാഹികളോടു പോലും ആലോചിക്കാതെ മാറ്റിവച്ച നടപടി സംഘടനാ വിരുദ്ധമാണെന്നു യോഗം വിലയിരുത്തി.
മാധ്യമങ്ങളിലൂടെയാണു തെരഞ്ഞെടുപ്പ് മാറ്റിയ വിവരം ഭാരവാഹികൾ പോലും അറിഞ്ഞതെന്നു യോഗത്തിൽ പരാതി ഉയർന്നു. ബൂത്ത് മുതൽ ജില്ലാതലം വരെ സംഘർഷമോ തർക്കമോ പ്രകോപനങ്ങളോ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടം വരെയെത്തിയത്. തെരഞ്ഞെടുപ്പ് മാറ്റേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നെന്നും യോഗം വിലയിരുത്തി.
ശരത് പവാറിനോടു പരാതിയുമായി ശശീന്ദ്രൻ പക്ഷം
12:47 AM Mar 18, 2018 | Deepika.com