തൃശൂർ: പൈതൃകം അഭയമായി കാണുന്നതിനു പകരം ആയുധമായി കണ്ടു പ്രവർത്തിക്കാൻ യുവാക്കൾക്കുകഴിയണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാര വിതരണ ചടങ്ങ് തൃശൂർ ടൗണ്‍ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ മികവുതെളിയിച്ച യുവപ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ സ്പീക്കറും ജില്ലാതല പുരസ്കാരങ്ങൾ നേടിയ യൂത്ത് ക്ലബുകൾക്കുള്ള സമ്മാനങ്ങൾ മന്ത്രി എ.സി. മൊയ്തീനും വിതരണം ചെയ്തു.
ടി.ഒ. സൂരജ്, പി. ബിജു, അഫ്സൽ കുഞ്ഞുമോൻ, എസ്. സതീഷ്, മഹേഷ് കക്കത്ത്, ഷെരീഫ് പാലോളി, സന്തോഷ് കാല, കെ. മഹേഷ്, യുവജന കമ്മീഷൻ അംഗം കെ.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ പ്രസംഗിച്ചു.
പൈതൃകം ആയുധമാക്കി പോരാടണം: സ്പീക്കർ
12:23 AM Mar 18, 2018 | Deepika.com