ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ മദ്യനയവുമായി കൂട്ടിക്കലർത്തരുതെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി നിലപാടെടുക്കുന്നത് അതിലെ ഭാരവാഹികളിൽ പലർക്കും രാഷ്ട്രീയമുള്ളതിനാലാണ്.
വിഷയവുമായി ബന്ധപ്പെട്ടു കെസിബിസി സ്വീകരിക്കുന്ന നിലപാടുകളെ എതിർക്കേണ്ട.
മദ്യം ആവശ്യമുള്ളവർ കേരളത്തിലുണ്ടെന്നുള്ളതു യാഥാർഥ്യമാണ്. മദ്യവർജനമാണ് സംസ്ഥാനത്തു നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെ മദ്യനയവുമായി കലർത്തരുത്: ജി. സുധാകരൻ
12:23 AM Mar 18, 2018 | Deepika.com