കോട്ടയം: കോഴിക്കോടുനിന്നു കോട്ടയത്തേക്കു നിഷ സഞ്ചരിച്ച കംപാർട്ട്മെന്റിൽ ട്രെയിൻയാത്ര നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു ഷോണ്‍ ജോർജ്. കോട്ടയത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താനാണ് അപമാനിച്ചതെങ്കിൽ അതു തുറന്നുപറയണം. നിഷയുമൊന്നിച്ചു തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്തിട്ടില്ല. തന്റെ ഭാര്യപിതാവായ ജഗതി ശ്രീകുമാർ തിരുവനന്തപുരത്ത് ആശുപത്രിയിൽ കഴിഞ്ഞിട്ടില്ല.
ഒരിക്കൽ കോഴിക്കോട്ടു പോയി മടങ്ങുന്പോൾ നിഷയെ റെയിൽവേ സ്റ്റേഷനിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. തനിക്കൊപ്പം സിപിഎം നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. ട്രെയിനിൽ കയറിയ ശേഷം താൻ തന്റെ ബർത്തിലും ആ സ്ത്രീ അവരുടെ ബർത്തിലും കിടന്നുറങ്ങി. കോട്ടയത്ത് ട്രെയിൻ ഇറങ്ങിയപ്പോൾ തന്നെ കൂട്ടാൻ വന്ന കെഎസ്സി പ്രവർത്തകനായ യുവാവിനെ പരിചയപ്പെടുത്തി. വീട്ടിൽ കൊണ്ടുവിടണമോയെന്ന ചോദ്യത്തിനു വേണ്ടെന്നു മറുപടി നൽകി. താനും ആ സ്ത്രീയും ടിടിഇയും മാത്രമായിരുന്നോ ആ ട്രെയിനിൽ സഞ്ചരിച്ചതെന്നും ഷോണ്‍ ചോദിച്ചു.
നിഷയ്ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നു ഷോൺ
12:23 AM Mar 18, 2018 | Deepika.com