തിരുവനന്തപുരം: ദളിത് ക്രൈസ്തവർ 19 മുതൽ 21 വരെ സെക്രട്ടേറിയറ്റ് നടയിൽ രാപകൽ സമരം നടത്തും. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ദളിത് ക്രൈസ്തവ സംവരണം കുറഞ്ഞത് നാലു ശതമാനമായി വർധിപ്പിക്കുക, ഇപ്പോഴത്തെ 48-ാമത്തെ ഒഴിവ് എന്നതിനു പകരം 14-ാമത്തെ ഒഴിവ് ദളിത് ക്രൈസ്തവർക്കു ലഭിക്കുന്നതിനു നടപടി സ്വീകരിക്കുക, ദളിത് ക്രൈസ്തവ വിദ്യാർഥികൾക്കുള്ള ഒഇസി ആനുകൂല്യം മുടങ്ങാതെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
ദളിത് ക്രൈസ്തവരുടെ ത്രിദിന രാപകൽ സമരം 19ന്
12:16 AM Mar 18, 2018 | Deepika.com