ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
12:16 AM Mar 18, 2018 | Deepika.com
തൊടുപുഴ: ബംഗളൂരുവി ലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. തൊടുപുഴ മഠത്തിക്കണ്ടം നിരപ്പേൽ ജോർജിന്റെ മകൻ ഷെർലിൻ എൻ. ജോർജ് (അപ്പു - 27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിംഗ് കോളജിൽ നിന്നു ബിടെക് പൂർത്തിയാക്കിയ ശേഷം ബംഗളൂരു ടാറ്റാ എൽക്സിയിൽ ജോലി ചെയ്തു വരികയായിരുന്നു. തൊടുപുഴ ടൗണ്‍ പള്ളിയിലെ യുവദീപ്തിയുടെ സജീവപ്രവർത്തകനായിരുന്നു ഷെർലിൻ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തെനംകുന്ന് പള്ളിയിൽ. അമ്മ: മേഴ്സി. സഹോദരൻ : സാജൻ.