ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
കണ്ണൂരിൽ നിന്നുള്ള 35 അംഗ തീർത്ഥാടകസംഘവുമായി മധുരയിലേയ്ക്ക് പോവുകയായിരുന്ന ബസിന്റെ പിൻഭാഗത്താണ് ഷോർട്ട് സർക്യൂട്ട് മൂലം തീപിടുത്തമുണ്ടായത്. തീ ആളിപ്പടരുന്നതിനിടയിൽ ബസ് നിർത്തി യാത്രക്കാർ ചാടി പുറത്തിറങ്ങി. ഉടനെ എത്തിയ ഫയർഫോഴ്സ് തീയണച്ചു.
പിൻഭാഗത്തെ പത്തോളം സീറ്റുകൾ കത്തിപ്പോയി. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം ഭാഗികമായി സ്തംഭിച്ചു.
ചാലക്കുടിയിൽ ടൂറിസ്റ്റ് ബസിനു തീപിടിച്ചു, ആളപായമില്ല
01:00 AM Mar 17, 2018 | Deepika.com