കോട്ടയം: സഭാ കൂട്ടായ്മയ്ക്കും ഐക്യത്തിനുമായി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മലയാറ്റൂരിൽ കുരിശിന്റെ വഴി അർപ്പിക്കും. ഇന്നു മൂന്നിന് നടക്കുന്ന പ്രാർഥനയ്ക്ക് കേന്ദ്രസമിതി നേതൃത്വം നൽകും.
പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഡയറക്ടർ ഫാ.ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, പി.ജെ.പാപ്പച്ചൻ, ജോസ് മേനാച്ചേരി, പ്രഫ.ജോയി മുപ്രപ്പള്ളി, സാജു അലക്സ്, സെലിൻ സിജോ, ജാൻസൻ ജോസഫ്, ഡോ.ജോസ്കുട്ടി ഒഴുകയിൽ, മോഹൻ ഐസക്, ബെന്നി ആന്റണി, ആന്റണി എൻ തൊമ്മാന, ബിജു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.
സഭാ കൂട്ടായ്മയ്ക്കായി പ്രാർഥന
12:44 AM Mar 17, 2018 | Deepika.com