കൊച്ചി: മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഡോ. ജോസഫ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ വജ്രജൂബിലി അനുമോദന സമ്മേളനവും സാധു കൊച്ചുകുഞ്ഞ് ഉപദേശി സ്മാരക ഗാനസന്ധ്യയും നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം അഞ്ചിനു പാലാരിവട്ടം ഷാരോണ്‍ മാർത്തോമാ പള്ളിയിൽ നടക്കുന്ന പരിപാടി യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും. ഗ്രിഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷനാകും. സാധു കുഞ്ഞ് ഉപദേശി രചിച്ച 12 ഗാനങ്ങൾ എറണാകുളം ആലുവ സെന്ററിലെ ആറ് ഇടവക ഗായകസംഘങ്ങൾ ആലപിക്കും. മാർത്തോമ സഭ ഭദ്രാസന കൗണ്‍സിൽ അംഗങ്ങളായ കുരുവിള മാത്യൂസ്, റവ. ഡാനിയേൽ തോമസ് എന്നിവരും പി. വർഗീസ് മാത്യു, ജോസ്.പി.മാത്യു, കെ.വി. പോൾ, റെജി ഉമ്മൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പൗരോഹിത്യ വജ്രജൂബിലി സമ്മേളനം
12:44 AM Mar 17, 2018 | Deepika.com