കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. 28നാണ് സമരം.
നെല്ലു സംഭരണത്തിന് അവസരമൊരുക്കുക, നെല്ലിന്റെ സംഭരണവില ക്വിന്റലിനു 3,000 രൂപയാക്കി ഉയർത്തുക, കഴിഞ്ഞ പുഞ്ച കൃഷി നാശത്തിന്റെ നഷ്ടപരിഹാരം ഉടൻ നൽകുക, പന്പിംഗ് സബ്സിഡി അതതു വർഷം ലഭിക്കാൻ പദ്ധതി തയാറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. പത്രസമ്മേളനത്തിൽ എം.കെ. ദിലീപ്, മോഹൻ സി. ചതുരച്ചിറ, പി.കെ. മോഹനൻ, കെ.കെ. ജയ്മോൻ എന്നിവർ പങ്കെടുത്തു.
കാർഷിക വികസന സമിതി മാർച്ച് നടത്തും
12:36 AM Mar 17, 2018 | Deepika.com