വാഴക്കുളം: വീനസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഈ വർഷത്തെ യംഗ് വുമണ്‍ ഇൻ ഹ്യൂമാനിറ്റീസ് ആൻഡ് സോഷൽ സയൻസ് പുരസ്കാരം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിലെ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗം അധ്യാപിക അനിതാ രാജനു ലഭിച്ചു. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
ചെന്നൈ രാധാ റീജന്റിൽ നടന്ന മൂന്നാമത് വാർഷിക വനിതാസംഗമത്തിൽ വീനസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രതിനിധികളിൽ നിന്നു അവാർഡ് ഏറ്റുവാങ്ങി.
അനിതാ രാജന് വുമണ്‍ ഇൻ ഹ്യൂമാനിറ്റീസ് പുരസ്കാരം
12:36 AM Mar 17, 2018 | Deepika.com