റെജി തോമസിന് പുരസ്കാരം
12:36 AM Mar 17, 2018 | Deepika.com
കോട്ടയം: കെഎച്ച്എസ്ടിഎഫ് ഹയർ സെക്കൻഡറി അധ്യാപകരിലെ കലാസാഹിത്യ പ്രതിഭകൾക്ക് നൽകുന്ന ഈ വർഷത്തെ സാഹിത്യ പ്രതിഭാ പുരസ്കാരത്തിന് ഉഴവൂർ ഒഎൽഎൽ ഹയർ സെക്കൻഡറി സ്കൂളിലെ റെജി തോമസ് കുന്നൂപ്പറന്പിൽ അർഹനായി. മോൻസ് ജോസഫ് എംഎൽഎ പുരസ്കാരം സമ്മാനിച്ചു. കെഎച്ച്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. നോയൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. വിവിധ കലാസാഹിത്യ മത്സരങ്ങളിലായിട്ട് റെജി തോമസിനെ തേടിയെത്തുന്ന 55-ാമത്തെ പുരസ്കാരമാണിത്.