വനിത പോലീസ് : വൈദ്യപരിശോധന 19 ന്
12:36 AM Mar 17, 2018 | Deepika.com
തിരുവനന്തപുരം: വനിത പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്കു വിവിധ ജില്ലാ പിഎസ്സി ഓഫീസുകളിൽ നിന്ന് 2017 ഒക്ടോബർ 24 ന് ശേഷം നിയമന ശിപാർശ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികളുടേയും, വിവിധ കാരണങ്ങളാൽ പരിശീലനം പൂർത്തിയാക്കാതെ മടക്കിയവരുടേയും വൈദ്യ പരിശോധന 19ന് രാവിലെ എട്ടിന് പേരൂർക്കട പോലീസ് ആശുപത്രിയിൽ നടത്തും. വൈദ്യപരിശോധനയ്ക്കുള്ള അറിയിപ്പ് ലഭിക്കാത്ത ഉദ്യാഗാർഥികൾ അന്നു ഹാജരാകണം.