കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി
12:40 AM Mar 16, 2018 | Deepika.com
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി പ്രശ്നത്തിൽ കോടതിയലക്ഷ്യ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. ഭൂമി പ്രശ്നത്തിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കുകയാണെന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കി.