കൊച്ചി : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങളുണ്ടെന്നും ഇതിനെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.എച്ച്. മൻസൂർ ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകി.
ജേക്കബ് തോമസ് ഹൈക്കോടതി ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരേയാണ് പ്രതികൂല പരാമർശങ്ങൾ ഉന്നയിച്ച് പരാതി നൽകിയത്. രജിസ്ട്രാർ അപേക്ഷ തുടർനടപടിക്കായി ഹൈക്കോടതി ചീഫ് ജസ്റ്റീസിന് മുന്നിൽ സമർപ്പിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹർജി
12:50 AM Mar 14, 2018 | Deepika.com