അതിരപ്പിള്ളി: അതിരപ്പിള്ളി വനമേഖലയിൽ ആളിപ്പടർന്ന കാട്ടുതീ നിയന്ത്രണ വിധേയമായി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ വനത്തിനകത്ത് പലയിടത്തും മരങ്ങൾ കത്തുന്നത് അണയ്ക്കാൻ സന്നദ്ധ പ്രവർത്തകർക്കു കഴിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം രാത്രിയിൽ ആളിപ്പടർന്ന തീ ഇന്നലെ രാവിലെ നിയന്ത്രണവിധേയമാക്കിയെങ്കിലും ശക്തമായ കാറ്റിൽ മലയുടെ അടുത്ത ചരിവിലേക്കു പടർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും വനം സംരക്ഷണ സമിതിയും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ ഇരുനൂറോളം പേർ എത്തി തീ അണയ്ക്കാൻ കഠിന പരിശ്രമം നടത്തിയിരുന്നു.
പൊന്നാനി, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു പരിസ്ഥിതി പ്രവർത്തകരും വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളും തീകെടുത്താൻ എത്തിയിരുന്നു.
അതിരപ്പിള്ളിയിൽ കാട്ടുതീ ഒതുങ്ങി
12:39 AM Mar 14, 2018 | Deepika.com