തൊടുപുഴ: പച്ചയായി വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കാനുള്ള ശേഷികൊണ്ട് ശ്രദ്ധേയമായ അത്യപൂർവ ഗോഫർ മരം ഇടുക്കിയിലെ മാങ്കുളം വനത്തിലും. മാങ്കുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി.എൻ. നാഗരാജിന്റെ നേതൃത്വത്തിലുള്ള ടീം ആണ് മരം കണ്ടെത്തിയത്. ലോകത്തുതന്നെ അപൂർവം സ്ഥലങ്ങളിൽ മാത്രമുള്ള ഗോഫർ മരം ഗവിയിൽ വിദേശ ഗവേഷകർ നേരത്തേ കണ്ടെത്തിയിരുന്നു.
ബൈബിളിൽ പ്രതിപാദിക്കുന്ന നോഹയുടെ പെട്ടകം നിർമിക്കാൻ ഗോഫർ മരമാണ് ഉപയോഗിച്ചതെന്ന് വിശ്വസിക്ക പ്പെടുന്നു. കണ്ണാടിപ്പാറ ഭാഗത്തു ധാരാളം തൈകൾ ഉള്ളതായും എല്ലാ പ്രായത്തിലുള്ള തൈകളും മരങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഡിഎഫ്ഒ ബി.എൻ. നാഗരാജ് ദീപികയോടു പറഞ്ഞു. ശാഖകളുടെ അഗ്രഭാഗത്ത് ചെറിയ പൂക്കളും അവയിൽനിന്നുണ്ടാകുന്ന തൊലിയില്ലാത്ത കായ്കളും (കോണ്) അതിന്റെ വിത്തുകളും ജനുവരി മാസം മുതൽ വൃക്ഷത്തിൽ കാണാം. ഈ വിത്തുവഴിയാണ് പ്രജനനം.
ജോണ്സണ് വേങ്ങത്തടം
ഗോഫർ മരം മാങ്കുളത്തും
02:19 AM Mar 06, 2018 | Deepika.com