ചേരാനല്ലൂർ: മലയാറ്റൂർ കുരിശുമുടി റെക്ടറായിരുന്ന ഫാ. സേവ്യർ തേലക്കാട്ടിന്റെ അഞ്ചാം ചരമദിനം മാതൃ ഇടവകയായ ചേരാനല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് പള്ളിയിൽ ആചരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോണ് തേയ്ക്കാനത്ത്, ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ചേരാനല്ലൂർ പള്ളി വികാരി ഫാ. കുര്യാക്കോസ് തേങ്ങാത്തറ, ഫാ. ജോസ് തേലക്കാട്ട്, ഫാ. ബിജു തേലക്കാട്ട്, ഫാ. ജോർജ് കാച്ചപ്പിള്ളി, ഫാ. ജേക്കബ് പള്ളിയ്ക്കൽ, ഫാ. ജോയി തോട്ടങ്കര, ഫാ. വർഗീസ് ചിരപ്പറന്പിൽ, ഫാ. വർക്കി കാവാലിപ്പാടൻ എന്നിവർ സഹകാർമികരായിരുന്നു.
ഫാ. സേവ്യർ തേലക്കാട്ടിന്റെ അഞ്ചാം ചരമദിനം ആചരിച്ചു
01:56 AM Mar 06, 2018 | Deepika.com