തിരുവനന്തപുരം: രാജ്യാന്തര പ്രസ് ഫോട്ടോ പ്രദർശനം ഈ മാസം എട്ടു മുതൽ 11 വരെ തിരുവനന്തപുരത്തു നടക്കും. വിയറ്റ്നാം യുദ്ധത്തിന്റെ ഭീതിദമായ ദൃശ്യങ്ങൾ ലോകത്തിനു കാട്ടിക്കൊടുത്ത പുലിറ്റ്സർ പ്രൈസ് ജേതാവുകൂടിയായ നിക്ഔട്ട് കേരളത്തിലെത്തും.
കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് ഇക്കുറി നിക്ഔട്ടിനായിരുന്നു. എട്ടിനു വൈകുന്നേരം ആറിനു ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിക്ഔട്ടിനു പുരസ്കാരം സമ്മാനിക്കുമെന്നു മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. എട്ടിനു രാവിലെ പത്തിനു മാധ്യമ പഠന സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന ശിൽപ്പശാലയും മീഡിയ ഫെസ്റ്റും ആരംഭിക്കും. രാത്രി ഏഴിന് ഗസൽ ഗായകൻ അനൂപ് ജെലോട്ടയുടെ പരിപാടി നടക്കും. ഒൻപതിനു രാവിലെ 11 മുതൽ മസ്കറ്റ് ഹോട്ടലിൽ 50 ഫോട്ടോ ജേർണലിസ്റ്റുകൾ പങ്കെടുക്കുന്ന ശിൽപ്പശാലയ്ക്ക് പ്രശസ്ത ഫോട്ടോ എഡിറ്റർ റൗൾറോ നേതൃത്വം നൽകും.
രാജ്യാന്തര പ്രസ് ഫോട്ടോ പ്രദർശനം എട്ടു മുതൽ തിരുവനന്തപുരത്ത്
01:47 AM Mar 05, 2018 | Deepika.com