കോട്ടയം:ഒന്‍പതു മുതൽ 13 വരെ എറണാകുളത്ത് നടക്കുന്ന സർവകലാശാലാ കലോത്സവത്തിലേക്കുള്ള (അശാന്തം 2018) മത്സരാർഥികളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
അവസാന തീയതി ഏഴിനു വൈകുന്നേരം അഞ്ചിനു ww w.mgkalosavam.in എന്ന വെബ്സൈറ്റിലൂടെ കോളജുകൾ വഴി ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്റെ പകർപ്പ്, എംജി യൂണി വേഴ്സിറ്റി കലോത്സവം അശാന്തം 2018’ സ്വാഗതസംഘം ഓഫീസ്, മഹാരാജാസ് കോളജ്, എറണാകുളം - 682011 എന്ന വിലാസത്തിൽ എട്ടിനു മുന്‍പായി തപാലിലോ നേരിട്ടോ എത്തിക്കണം. 9744806696.
എംജി കലോത്സവം: രജിസ്ട്രേഷൻ ആരംഭിച്ചു
01:33 AM Mar 04, 2018 | Deepika.com