യു​പി​യി​ൽ കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി

06:08 AM Oct 09, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഏ​ഴും നാ​ലും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ബ​ല്‍​റാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ബ​ഹ​ദൂ​ര്‍​പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സു​ര​ഭി(​ഏ​ഴ്), റോ​ഷ്‌​നി(​നാ​ല്) എ​ന്നീ കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ട്ടി​ലെ വ്യ​ത്യ​സ്ഥ​ത മു​റി​ക​ളി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യം കുട്ടികളുടെ പിതാവ് ജ​യ്‌​വീ​റും ഭാ​ര്യ​യും അ​വ​രു​ടെ മൂ​ത്ത കു​ട്ടി​ക​ളും വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ടും​ബ​വു​മാ​യി വ​ള​രെ അ​ടു​പ്പ​മു​ള്ള ഒ​രാ​ളാ​യി​രി​ക്കാം കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.