+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; തീ​യ​തി​ക​ള്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് തീ​യ​തി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, തെ​ലു​ങ്കാ​ന,
അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; തീ​യ​തി​ക​ള്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും
ന്യൂ​ഡ​ല്‍​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് തീ​യ​തി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, തെ​ലു​ങ്കാ​ന, മി​സോ​റാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്ക​ല്‍, പോ​ളിം​ഗ് ദി​വ​സ​ങ്ങ​ള്‍, ഫ​ല​പ്ര​ഖ്യാ​പ​നം തു​ട​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള തീ​യ​തി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദ​മാ​ക്കും. ഉച്ചയ്ക്ക് 12ന് ആണ് വാ​ര്‍​ത്താ​സ​മ്മേ​ള​നം.

ന​വം​ബ​ര്‍ ര​ണ്ടാം വാ​ര​ത്തി​നും ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​നും ഇ​ട​യി​ലാ​കും വോ​ട്ടെ​ടു​പ്പ്. മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെപി​യും കോ​ണ്‍​ഗ്ര​സും നേ​ര്‍​ക്കു​നേ​രാ​ണ് മ​ത്സ​രം.

അ​തി​നി​ടെ, തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ ചേ​രും. ജാ​തി സെ​ന്‍​സ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ അ​ജ​ണ്ട​യാ​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഛത്തീ​സ്ഗ​ഡി​ലും, മ​ധ്യ​പ്ര​ദേ​ശി​ലും ജാ​തി സ​ര്‍​വേ ന​ട​ത്തു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നേ​ര​ത്തെ പ്രി​യ​ങ്കാ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ജ​സ്ഥാ​നി​ല്‍ ജാ​തി സ​ര്‍​വേ​ക്ക് ഉ​ത്ത​ര​വും ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു.
More in Latest News :