+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്ര​യേ​ൽ - ​ഹ​മാ​സ് സം​ഘ​ർ​ഷം; മ​ര​ണ​സം​ഖ്യ 1,200 ക​ട​ന്നു

ടെൽ അവീവ്: ഇ​സ്രയേ​ല്‍ ​ ഹ​മാ​സ് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി മ​ര​ണം 1,200 ക​ട​ന്നു.ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല
ഇ​സ്ര​യേ​ൽ - ​ഹ​മാ​സ് സം​ഘ​ർ​ഷം; മ​ര​ണ​സം​ഖ്യ 1,200 ക​ട​ന്നു
ടെൽ അവീവ്: ഇ​സ്രയേ​ല്‍ -​ ഹ​മാ​സ് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി മ​ര​ണം 1,200 ക​ട​ന്നു.

ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 700 ക​ട​ന്നു. ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 450 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം.

ഗാ​സ​യി​ലെ 800 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് സൂ​ച​ന. നൂ​റി​ലേ​റെ ഇ​സ്രയേ​ല്‍ പൗ​ര​ന്മാ​രെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് ഹ​മാ​സും അ​റി​യി​ച്ചു.

കൂ​ടാ​തെ, 30 ഇ​സ്ര​യേ​ല്‍ പൗ​ര​ന്മാ​ര്‍ ത​ങ്ങ​ളു​ടെ പി​ടി​യി​ലു​ണ്ടെ​ന്ന് ഇ​സ്‌ലാ​മി​ക് ജി​ഹാ​ദ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ങ്കി​ൽ ത​ട​വി​ലു​ള്ള പല​സ്തീ​ൻ പൗ​ര​ന്മാ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം, ഇ​സ്രയേ​ലി​ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​മേ​രി​ക്ക​ന്‍ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ര്‍​വി​മാ​ന​ങ്ങ​ളും ഇ​സ്ര​യേ​ല്‍ ഭാ​ഗ​ത്തേ​ക്ക് പു​റ​പ്പെ​ട്ടു.

ഇ​സ്ര​യേ​ലി​ന് അ​മേ​രി​ക്ക​യു​ടെ സൈ​നി​ക സ​ഹാ​യം ന​ൽ​കി തു​ട​ങ്ങി​യെ​ന്ന് ബൈ​ഡ​ൻ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൈ​നി​ക സ​ഹാ​യം അ​മേ​രി​ക്ക ല​ഭ്യ​മാ​ക്കും. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ക്ക​ണ​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ ഇ​സ്ര​യേ​ലി​ക​ളെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി.
More in Latest News :