ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ തോ​ൽ​വി, കൈ​യ്യാ​ങ്ക​ളി പി​ന്നെ റെ​ഡ് കാ​ർ​ഡ്

11:15 PM Oct 08, 2023 | Deepika.com
മും​ബൈ: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി. മും​ബൈ സി​റ്റി​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ട്ട​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ആ​ക്ര​മി​ച്ച ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​തു​ക്കെ പ​തു​ക്കെ മും​ബൈ ക​ളി​യു​ടെ നി​യ​ന്ത്ര​ണം വ​രു​തി​യ​ലാ​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി​യു​ടെ അ​ധി​ക സ​മ​യ​ത്താ​ണ് മും​ബൈ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. പെ​രേ​ര ഡ​യ​സാ​ണ് മും​ബൈ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. ഡി​ഫ​ൻ​സി​ലെ പി​ഴ​വി​ൽ​നി​ന്നാ​ണ് ഗോ​ൾ പി​റ​ന്ന​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കേ​ര​ളം സ​മ​നി​ല പി​ടി​ച്ചു. 57-ാം മി​നി​റ്റി​ൽ ഡാ​നി​ഷ് ഫാ​റു​ഖാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. സ​ന്ദീ​പി​ന്‍റെ ക്രോ​സി​ൽ​നി​ന്നാ​ണ് ഗോ​ൾ പി​റ​ന്ന​ത്.

66-ാം മി​നി​റ്റി​ൽ അ​പു​യ​യി​ലൂ​ടെ മും​ബൈ സി​റ്റി വീ​ണ്ടും ലീ​ഡ് ഉ​യ​ർ​ത്തി. പി​ന്നീ​ട് ഗോ​ൾ മ​ട​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് പോ​രു​തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

ഇ​തി​നി​ടെ ഇ​രു ടീ​മി​ലെ​യും താ​ര​ങ്ങ​ൾ ത​മ്മി​ൽ പ​ല​വ​ട്ടം ഗ്രൗ​ണ്ടി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മി​ലോ​സ് ഡ്രി​ങ്കി​ച്ചും മും​ബൈ​യു​ടെ യോ​ല്‍ വാ​ൻ നി​ഫും ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ടു പു​റ​ത്തു​പോ​യി.

പ​രാ​ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ്. ഏ​ഴ് പോ​യി​ന്‍റു​ള്ള മും​ബൈ സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.