കോഹ്‌ലിയും രാഹുലും തുണച്ചു; ഓസീസിനെതിരെ ആറ് വിക്കറ്റ് ജയവുമായി ഇന്ത്യ

10:41 PM Oct 08, 2023 | Deepika.com
ചെ​ന്നൈ: ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം. വി​രാ​ട് കോ​ഹ്‌​ലി-​കെ.​എ​ൽ. രാ​ഹു​ൽ സ​ഖ്യ​ത്തി​ന്‍റെ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ‍​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ച​ത്. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 49.3 ഓ​വ​റി​ൽ 199-10, ഇ​ന്ത്യ 41.2 ഓ​വ​റി​ൽ 201-4.

ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യ്ക്ക് തു​ട​ക​ത്തി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും ഇ​ഷാ​ൻ കി​ഷ​നും പൂ​ജ്യ​ത്തി​നു മ​ട​ങ്ങി​യ​പ്പോ​ൾ ശ്രേ​യ​സ് അ​യ്യ​രും സം​പൂ​ജ്യ​നാ​യി മ​ട​ങ്ങി.

വ​ന്‍ ത​ക​ര്‍​ച്ച​യി​ല്‍ നി​ന്നും കോ​ഹ്‌​ലി-​രാ​ഹു​ല്‍ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത്. 26-ാം ഓ​വ​റാ​യ​പ്പോ​ഴേ​യ്ക്കും ഇ​ന്ത്യ​യു​ടെ സ്‌​കോ​ര്‍ 100 ക​ട​ന്നി​രു​ന്നു.

38ാം ഓ​വ​റി​ല്‍ 167 എ​ന്ന സ്‌​കോ​റി​ലെ​ത്തി​യ​പ്പോ​ള്‍ ലം​ബു​ഷെ​യ്‌​നി​ന്‍റെ ക്യാ​ച്ചി​ല്‍ കോ​ഹ്‌​ലി പു​റ​ത്താ​യി. നേ​ടി​യ 85 റ​ണ്ണു​ക​ളി​ല്‍ ആ​റ് ഫോ​റും വി​രാ​ട് നേ​ടി​യി​രു​ന്നു. ശേ​ഷം ക്രീ​സി​ലെ​ത്തി​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ എ​ട്ട് പ​ന്തി​ല്‍ പ​തി​നൊ​ന്ന് റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

ആ​ദ്യം ബാ​റ്റു ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ 49.3 ഓ​വ​റി​ല്‍ 199 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ടാ​യി​രു​ന്നു. 46 റ​ണ്‍​സെ​ടു​ത്ത സ്റ്റീ​വ് സ്മി​ത്ത് ഓ​സ്‌​ട്രേ​ലി​യ​യു​ടെ ടോ​പ് സ്‌​കോ​റാ​യി. ബാ​റ്റിം​ഗി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ട ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് മൂ​ന്നാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ല്‍ ഓ​പ്പ​ണ​ര്‍ മി​ച്ച​ല്‍ മാ​ര്‍​ഷി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

ശേ​ഷം ക്രീ​സി​ലെ​ത്തി​യ സ്റ്റീ​വ് സ്മി​ത്ത് ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ കൂ​ട്ടു​കെ​ട്ട് സ്‌​കോ​ര്‍ 74ല്‍ ​എ​ത്തി​ച്ചു. 52 പ​ന്തു​ക​ളി​ല്‍ നി​ന്നാ​യി 41 റ​ണ്‍​സെ​ടു​ത്ത വാ​ര്‍​ണ​റെ ക്യാ​ച്ചി​ലൂ​ടെ കു​ല്‍​ദീ​പ് പു​റ​ത്താ​ക്കി. വാ​ര്‍​ണ​ര്‍​ക്ക് പ​ക​ര​മാ​യി ല​ബൂ​ഷെ​യ്ന്‍ ക്രീ​സി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ടീം ​ബാ​റ്റിം​ഗി​ന്‍റെ വേ​ഗ​ത കു​റ​ച്ചു.

71 പ​ന്തി​ല്‍ 46 റ​ണ്‍​സെ​ടു​ത്ത സ്മി​ത്തി​നെ ജ​ഡേ​ജ ഔ​ട്ടാ​ക്കു​മ്പോ​ള്‍ ആ​കെ സ്‌​കോ​ര്‍ 110ല്‍ ​എ​ത്തി​യി​രു​ന്നു. ല​ബു​ഷെ​യ്‌​നി​നെ വി​ക്ക​റ്റ് കീ​പ്പ​ര്‍ രാ​ഹു​ലി​ന്‍റെ ക്യാ​ച്ച് പു​റ​ത്താ​ക്കി അ​ധി​ക​മെ​ത്തും മു​ന്‍​പേ ജ​ഡേ​ജ അ​ല​ക്‌​സ് ക്യാ​രി​യു​ടേ​യും വി​ക്ക​റ്റെ​ടു​ത്തു. ശേ​ഷം വ​ന്ന കാ​മ​റൂ​ണ്‍ ഗ്രീ​നി​നും മാ​സ്‌​ക് വെ​ല്ലി​നും ക​ള​ത്തി​ല്‍ അ​ധി​ക നേ​രം പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​യി​ല്ല.

വെ​റും എ​ട്ട് റ​ണ്‍​സ് മാ​ത്രം സ്വ​ന്ത​മാ​ക്കി​യ കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ വി​ക്ക​റ്റ് ഹാ​ര്‍​ദി​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും പാ​റ്റ് ക​മ്മി​ന്‍​സും ചേ​ര്‍​ന്ന് സ്‌​കോ​ര്‍ 150ന് ​മു​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ബൂ​മ്രു​ടെ ത​ന്ത്രം ക​മ്മി​ന്‍​സി​നെ വീ​ഴ്ത്തി.

ശേ​ഷം വ​ന്ന സാം​പ​യു​ടെ വി​ക്ക​റ്റ് വീ​ഴ്ത്തി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ ഓ​സീ​സി​നെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി. മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് അ​വ​സാ​നം ന​ല്‍​കി​യ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന് നേ​രി​യ തോ​തി​ലെ​ങ്കി​ലും ശ്വാ​സം നേ​രെ വീ​ഴ്ത്തി​യ​ത്.