ഇ​സ്ര​യേ​ലി​ലു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി യു​വ​തി​ക്ക് പ​രി​ക്ക്

10:15 PM Oct 08, 2023 | Deepika.com
ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ലി​ലു​ണ്ടാ​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ല​യാ​ളി യു​വ​തി​യ്ക്ക് പ​രി​ക്ക്. ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠാ​പു​രം വ​ള​ക്കൈ സ്വ​ദേ​ശി ഷീ​ജ ആ​ന​ന്ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഷീ​ജ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. കാ​ലി​നു പ​രി​ക്കേ​റ്റ ഷീ​ജ​യെ ബെ​ര്‍​സാ​ലൈ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​ട​ക്ക​ന്‍ ഇ​സ്ര​യേ​ലി​ലെ അ​ഷ്‌​കി​ലോ​ണി​ല്‍ ഏ​ഴ് വ​ര്‍​ഷ​മാ​യി കെ​യ​ര്‍ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഷീ​ജ. വീ​ട്ടി​ലേ​ക്ക് വീ​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന വീ​ട്ടു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റു.