ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

09:23 PM Oct 08, 2023 | Deepika.com
പാലക്കാട് : പട്ടാമ്പിയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയന്‍കാവില്‍ പുരയ്ക്കല്‍ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി.

തൂങ്ങിയ നിലയിലാണ് ഭര്‍ത്താവ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. സുജിതയുടെ മൃതദേഹം അഴുകി ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോൾ സമീപവാസികള്‍ വന്ന് വീട് പരിശോധിക്കുകയായിരുന്നു.

സുചിത്രയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ദമ്പതികള്‍ക്ക് പത്ത് വയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഏതാനും ദിവസങ്ങളായി ഷാജിയുടെ വീട്ടിലാണ് കുട്ടി. സുചിത്രയും ഷാജിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. സംഭവത്തില്‍ കൊപ്പം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.