ഈ​ജി​പ്ത് പോ​ലീ​സ് ഇ​സ്ര​യേ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു

06:08 PM Oct 08, 2023 | Deepika.com
കെ​യ്റോ: ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി​രി​ക്കെ ഈ​ജി​പ്ത് പോ​ലീ​സ് ര​ണ്ട് ഇ​സ്ര​യേ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്നു. ഒ​രു ഈ​ജി​പ്ഷ്യ​ൻ പൗ​ര​നും വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു.

ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ​ജി​പ്തി​ലെ അ​ല​ക്സാ​ൻ​ഡ്രി​യ ന​ഗ​രം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്ന ഇ​സ്ര​യേ​ലി വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ത്തി​നു നേ​രെ​യാ​ണു പോ​ലീ​സ് വെ​ടി​യു​തി​ർ​ത്ത​ത്.

സ്വ​കാ​ര്യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രാ​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​റ​സ്റ്റ് ചെ​യ്തു.