ബ​സി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ പെ​ൺ​കു​ട്ടി ട​യ​റി​ന​ടി​യി​ൽ നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

07:53 AM Oct 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് വീ​ണ പെ​ൺ​കു​ട്ടി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

പോ​ത്ത​ൻ​കോ​ട് എ​ൽ​വി​എ​ച്ച്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ന്‍റെ ഡോ​ർ തു​റ​ന്ന് പെ​ൺ​കു​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വി​ഴു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ ട​യ​ റി​ന​ടി​യി​ലേ​ക്ക് വീ​ണ പെ​ൺ​കു​ട്ടി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വൈ​കി​ട്ട് സ്കൂ​ൾ വി​ട്ടു തി​രി​കെ മോ​ഹ​ന​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

വാ​വ​റ​യ​മ്പ​ല​ത്ത് ബ​സ് നി​ർ​ത്തി ആ​ളെ ക​യ​റ്റി​യ ശേ​ഷം മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ പെ​ൺ​കു​ട്ടി​യ്ക്ക് നി​സാ​ര​മാ​യ പ​രി​ക്കേ​റ്റു.