ബാ​ഡ്മി​ന്‍റ​ണി​ൽ മ​ല​യാ​ളി പ്ര​തീ​ക്ഷ; എ​ച്ച്.​എ​സ്. പ്ര​ണോ​യ് മെ​ഡ​ൽ ഉ​റ​പ്പി​ച്ചു

02:16 PM Oct 05, 2023 | Deepika.com
ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ്. പ്ര​ണോ​യ് മെ​ഡ​ൽ ഉ​റ​പ്പി​ച്ചു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​ൻ താ​രം ലീ ​സീ ജി​യ​യെ മൂ​ന്ന് ഗെ​യിം പോ​രാ​ട്ട​ത്തി​ൽ തോ​ല്പി​ച്ചാ​ണ് മ​ല​യാ​ളി താ​രം സെ​മി​ബ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. സ്കോ​ർ 21-16, 21-23, 22-10.

നാ​ലു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഒ​രു താ​രം മെ​ഡ​ലു​റ​പ്പി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് 1982ൽ ​സ​യീ​ദ് മോ​ദി ഇ​ന്ത്യ​യ്ക്കാ​യി വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

അ​തേ​സ​മ​യം, വ​നി​താ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ​പ്ര​തീ​ക്ഷ​യാ​യി​രു​ന്ന പി.​വി. സി​ന്ധു പു​റ​ത്താ​യി​രു​ന്നു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​രം ഹെ ​ബിം​ഗ്ജി​യാ​വോ​യോ​ട് സി​ന്ധു തോ​ൽ​വി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. സ്കോ​ർ 21-16, 21-15. ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ വെ​ള്ളി ജേ​താ​വാ​ണ് സി​ന്ധു.

സി​ന്ധു നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ പ​ന്ത്ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് ഇ​തു​വ​രെ ഇ​ന്ത്യ ര​ണ്ട് സ്വ​ർ​ണ​മാ​ണ് നേ​ടി​യ​ത്. സ്ക്വാ​ഷ് മി​ക്സ്ഡ് ടീ​മി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ദീ​പി​ക പ​ള്ളി​ക്ക​ൽ- ഹ​രീ​ന്ദ​ർ​പാ​ൽ സിം​ഗ് സ​ന്ധു സ​ഖ്യം സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

വ​നി​ത​ക​ളു​ടെ അ​മ്പെ​യ്ത്ത് കോ​മ്പൗ​ണ്ട് ടീം ​ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ജ്യോ​തി സു​രേ​ഖ വെ​ണ്ണം, അ​ദി​തി ഗോ​പി​ച​ന്ദ് സ്വാ​മി, പ​ർ​നീ​ത് കൗ​ർ എ​ന്നി​വ​രും സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി.

ഇ​തോ​ടെ ഹാം​ഗ്ഝൗ​വി​ലെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ​നേ​ട്ടം 83 ആ​യി. 20 സ്വ​ർ​ണം, 31 വെ​ള്ളി, 32 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ​ട്ടി​ക.