പാ​ച​ക​വാ​ത​ക സ​ബ്സി​ഡി നൂ​റ് രൂ​പ കൂടി വ​ർ​ധി​പ്പി​ച്ചു

06:03 PM Oct 04, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​ന പ്ര​കാ​രം പാ​ച​ക വാ​ത​ക ക​ണ​ക്ഷ​ണെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ബ്‌​സി​ഡി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി. 200 രൂ​പ​യി​ൽ​നി​ന്ന് 300 രൂ​പ​യാ​ക്കി​യാ​ണ് സ​ബ്സി​ഡി ഉ​യ​ർ​ത്തി​യ​ത്. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ട് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പൊ​തു​വി​പ​ണി​യി​ല്‍ ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 903 രൂ​പ​യാ​ണ് വി​ല. ഉ​ജ്ജ്വ​ല പ​ദ്ധ​തി പ്ര​കാ​രം ക​ണ​ക്ഷ​ന്‍ എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് 703 രൂ​പ​യ്ക്കാ​ണ് നി​ല​വി​ല്‍ സി​ലി​ണ്ട​ര്‍ ല​ഭ്യ​മാ​കു​ന്ന​ത്. പു​തി​യ തീ​രു​മാ​നം വ​രു​ന്ന​തോ​ടു കൂ​ടി സി​ലി​ണ്ട​ര്‍ 603 രൂ​പ​യ്ക്ക് ല​ഭി​ക്കും.



2016-ലാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം- പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്ജ്വ​ല യോ​ജ​ന എ​ന്ന പേ​രി​ല്‍ ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​ര്‍​ക്ക് പാ​ച​ക​വാ​ത​കം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.