ശുഹൈബ് വധം: സിബിഐക്കു ഹൈ​ക്കോ​ട​തി ഒ​രാ​ഴ്ച സ​മ​യം ന​ൽ​കി

01:24 AM Feb 28, 2018 | Deepika.com
കൊ​​​ച്ചി: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​പി.​ ശു​​​ഹൈ​​​ബ് കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി സി​​​ബി​​​ഐക്ക് ഒ​​​രാ​​​ഴ്ച സ​​​മ​​​യം ന​​​ൽ​​​കി. കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശു​​​ഹൈ​​​ബി​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​യ സി.​​​പി. മു​​​ഹ​​​മ്മ​​​ദ്, എ​​​സ്.​​​പി. റ​​​സി​​​യ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് തീ​​​രു​​​മാ​​​നം. ഹ​​​ർ​​​ജി അ​​​ടു​​​ത്ത ചൊ​​​വ്വാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

ക​​​ഴി​​​ഞ്ഞ 12നു ​​​രാ​​​ത്രി​​​യി​​​ലാ​​​ണ് അ​​​ഞ്ചം​​​ഗ​​സം​​​ഘം ശു​​​ഹൈ​​​ബി​​​നെ ക്രൂ​​​ര​​​മാ​​​യി വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​യ അ​​​ഞ്ചുപേ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പ​​​രി​​​ക്കേ​​​റ്റ റി​​​യാ​​​സ് മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ബോം​​​ബെ​​​റി​​​ഞ്ഞു ഭീ​​​ക​​​രാ​​​ന്ത​​​രീ​​​ക്ഷ​​​മു​​​ണ്ടാ​​​ക്കി ശു​​​ഹൈ​​​ബി​​​നെ 41 വെ​​​ട്ടു​​​വെ​​​ട്ടി​​​യാ​​​ണു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഭീ​​​ക​​​രാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ച്ചു​​​ള്ള കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​യ​​​തി​​​നാ​​​ൽ തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ (യു​​​എ​​​പി​​​എ) പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റം ചു​​​മ​​​ത്താ​​​മെ​​​ങ്കി​​​ലും പ്ര​​​തി​​​ക​​​ൾ സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​യ​​​തി​​​നാ​​​ൽ രാ​​​ഷ്‌ട്രീയ ഇ​​​ട​​​പെ​​​ട​​​ൽ കാ​​​ര​​​ണം പോ​​​ലീ​​​സ് അ​​തി​​നു ത​​യാ​​റാ​​യി​​​ല്ലെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​ ​​ജ​​​യ​​​രാ​​​ജ​​​ൻ, എ​​​ന്നി​​​വ​​​രു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സു​​​കാ​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി ന​​​ൽ​​​കി​​​യ​​​തി​​​നാ​​​ൽ എ​​​ല്ലാ പ്ര​​​തി​​​ക​​​ളെ​​​യും പി​​​ടി​​​കൂ​​​ടാ​​​നാ​​​യി​​​ല്ലെ​​​ന്നും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​പ​​​യോ​​​ഗി​​​ച്ച ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടും പ​​റ​​ഞ്ഞു.