ചെ​ങ്ങ​ന്നൂ​ർ: യു​ഡി​എ​ഫി​ൽ എം. ​മു​ര​ളി​ക്കു സാധ്യത

12:27 AM Feb 28, 2018 | Deepika.com
ചെ​​ങ്ങ​​ന്നൂ​​ർ: ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മു​​ൻ എം​​എ​​ൽ​​എ എം. ​​മു​​ര​​ളി​​യ്ക്കു സാ​​ധ്യ​​ത. മൂ​​ന്നു ത​​വ​​ണ മാ​​വേ​​ലി​​ക്ക​​ര മ​​ണ്ഡ​​ല​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച എം. ​​മു​​ര​​ളി​​യെ​ത്ത​​ന്നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്ക​​ണ​​മെ​ന്ന​​താ​​ണ് യു​​ഡി​​എ​​ഫ് ഉ​​പ​​രി​​ഘ​​ട​​ക​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. എ​​ന്നാ​​ൽ, ഹൈ​​ക്ക​​മാ​​ൻ​​ഡി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്ക​​യാ​​ണ്.

നി​​ല​​വി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ല​​പ്പു​​ഴ ജി​​ല്ല ചെ​​യ​​ർ​​മാ​​നാ​​ണ് ഇ​​ദ്ദേ​​ഹം. ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കെ.​​കെ. ആ​​റി​​ന്‍റെ കൂ​​ടെ മ​​ത്സ​​രി​​ച്ചു പ​​രാ​​ജ​​യ​​പ്പെ​​ട്ട പി.​​സി. വി​​ഷ്ണു​​നാ​​ഥി​​ന്‍റെ പേ​​രാ​​യി​​രു​​ന്നു തു​​ട​​ക്കം മു​​ത​​ൽ പ​​രി​​ഗ​​ണ​​ന​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ക​​ർ​​ണാ​​ട​​ക തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി ആ​​യ​​തി​​നാ​​ൽ മ​​ത്സ​​രി​​ക്കാ​​ൻ ക​​ഴി​​യി​ല്ലെ​ന്ന് കെ​​പി​​സി​​സി നേ​​തൃ​​ത്വ​​ത്തെ വി​​ഷ്ണു​​നാ​​ഥ് അ​​റി​​യി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് മ​​റ്റ് നി​​ര​​വ​​ധി പേ​​രു​​ക​​ൾ രം​​ഗ​​ത്തു വ​​ന്ന​​ത്. എ​​ന്നാ​​ൽ, അ​​തി​​ൽ മു​​ര​​ളി​​ക്കു മു​​ൻ തൂ​​ക്കം ല​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു.