തലശേരി: എടയന്നൂർ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോൺഗ്രസ് നേതാവ് കെ. സുധാകരനും ടി.പി. ചന്ദ്രശേഖരൻ കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജിന്റെ വക്കീൽ നോട്ടീസ്. രമേശ് ചെന്നിത്തലയ്ക്കു തിരുവനന്തപുരം വഴുതക്കാട് കൃഷ്ണവിലാസം റോഡിലെ സർഗം എന്ന വീടിന്റെ വിലാസത്തിലും കെ.സുധാകരനു പയ്യാന്പലത്തെ ലാൽ വിഹാർ എന്ന വീട്ടിലേക്കും ഒപ്പം കണ്ണൂർ കളക്ടറേറ്റിനു സമീപത്തെ സമരപ്പന്തലിലേക്കുമാണു നോട്ടീസ് അയച്ചത്.
ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തികച്ചും നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് ഇരു നേതാക്കളും ഉന്നയിച്ചിരിക്കുന്നതെന്നു നോട്ടീസിൽ പറയുന്നു.
ശുഹൈബ് വധവുമായി ബന്ധമില്ലെന്ന് കിർമാണി
01:06 AM Feb 27, 2018 | Deepika.com