മ​ധു​വി​ന്‍റെ മ​ര​ണം: വനംവകുപ്പ് ഉ​ദ്യോ​ഗ​സ്ഥർ​ക്കു പ​ങ്കു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെന്നു മുഖ്യമന്ത്രി

12:36 AM Feb 27, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ങ്കി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​നം പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് (വി​​​ജി​​​ല​​​ൻ​​​സ്) ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. മ​​​ധു​​​വി​​​നെ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ 16 പേ​​​രെ ഇ​​​തി​​​ന​​​കം അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ഗ​​​ളി ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി വ​​​രു​​​ന്നു. മ​​​ധു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് 10 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദിച്ചു. ഇ​​​തി​​​ൽ 4.25 ല​​​ക്ഷം രൂ​​​പ മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ൻ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ഏ​​​ൽ​​​പി​​​ച്ചു.