ചങ്ങനാശേരി: ഇത്തിത്താനം ആയുഷ്യയിൽ കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്യൂണിറ്റി കോളജ് സംഘടിപ്പിക്കുന്ന അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകൾക്ക് മാർച്ച് ആറുവരെ അപേക്ഷിക്കാം.
ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിനും ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സിനും മരുന്നില്ലാത്ത ചികിത്സയിൽ താത്പര്യമുള്ള ആരോഗ്യ സാമൂഹിക പ്രവർത്തകർ, പ്രഫഷണൽ വിദ്യാർഥികൾ, അധ്യാപകർ, റിട്ടേയർഡ് വ്യക്തികൾ, കുടുംബിനികൾ തുടങ്ങിയവർക്ക് പ്രായവ്യത്യാസമില്ലാതെ പങ്കെടുക്കാം. ക്ലാസ് ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ്.
ഫോൺ: 0481 2729544, 9383459453, 8547855448.
വെബ്സൈറ്റ് www.src.kerala.gov.in/www.srccc.in
ആയുഷ്യയിൽ എസ്ആർസി അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സ്
12:36 AM Feb 27, 2018 | Deepika.com