ചാരുംമൂട്: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ ബാഗ് കവർന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ നൂറനാട് പുതുപള്ളികുന്നം വടക്ക് വല്യത്ത് വീട്ടിൽ ജഗദമ്മ(60)യുടെ ബാഗാണ് അപഹരിച്ചത്. പാലംമൂട് - ഇടപ്പോണ്‍ റോഡിൽ വച്ച് ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം.
ബാഗിലുണ്ടായിരുന്ന 7,000 രൂപയും മൊബൈൽ ഫോണും ആധാർ അടക്കമുള്ള തിരിച്ചറിയൽരേഖകളും നഷ്ടപ്പെട്ടു. നൂറനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ബൈക്കിലെത്തി സംഘം വീട്ടമ്മയുടെ ബാഗ് കവർന്നു
01:15 AM Feb 26, 2018 | Deepika.com