കോഴഞ്ചേരി: ടിപ്പർലോറിയും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വെണ്ണിക്കുളം - റാന്നി റോഡിൽ തീയാടിക്കൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. അയിരൂർ വെള്ളിയറ കുറിയിലേത്ത് അമൽ ഹരിദാസ് (27), വെള്ളിയറ പുളിച്ചുമനേൽ വീട്ടിൽ പി.എസ്. ശരൺ (26) എന്നിവരാണ് മരിച്ചത്.
മരിച്ച അമൽ ഹരിദാസ് സൈനികനാണ്. ഗുരുതരമായി പരിക്കേറ്റ അഭിഷേക് നായർ (23), കെ. സുധീഷ് (21), രതീഷ് (21) എന്നിവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അഭിഷേക് നായരു ടെ നില അതീവ ഗുരുതരമാണ്. തെള്ളിയൂർ ക്ഷേത്രത്തിലെ ഉത്സവം കൂടാനായി അഞ്ചുപേരടങ്ങുന്ന സംഘം രണ്ട് ബൈക്കുകളിലായി പോകുന്പോഴാണ് അപകടം. ചെറുകോൽപ്പുഴ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. പെരുന്പെട്ടി പോലീസ് നടപടി സ്വീകരിച്ചു.
ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഇരുവരുടെ യും വീട്ടുവളപ്പിൽ നടക്കും.
ബൈക്കുകളിൽ ടിപ്പർ ലോറിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു
01:28 AM Feb 25, 2018 | Deepika.com