തിരുവനന്തപുരം: വാട്ടർ അഥോറിറ്റിയിൽ ഗാർഹിക, ഗാർഹികേതര ഉപയോക്താക്കളുടെ വെള്ളക്കര കുടിശിക പിരിവിനുള്ള റവന്യൂ അദാലത്ത് മാർച്ച് ഒന്നു മുതൽ 20 വരെ നടക്കുമെന്നു മന്ത്രി മാത്യു ടി.തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ റവന്യുഡിവിഷനിലും നടക്കുന്ന അദാലത്തിൽ ദീർഘകാല കുടിശിക ഒറ്റത്തവണയായി തീർപ്പാക്കാനാകും. ഗാർഹികേതര ഉപയോക്താക്കളുടെ കുടിശിക തീർപ്പാക്കുന്പോൾ നിലവിലെ പലിശ നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. സർചാർജിന്റെ 50 ശതമാനവും പിഴപലിശയിൽ പൂർണ ഇളവും നൽകും.
ഗാർഹിക ഉപയോക്താക്കൾക്ക് ലീക്കേജ് ആനുകൂല്യം പത്തുവർഷത്തിലൊരിക്കൽ എന്ന നിലയിൽ നിബന്ധനകൾക്കു വിധേയമായി അനുവദിക്കും. ആറു മാസത്തിലധികമായി ബില്ലടയ്ക്കാത്ത ഗാർഹിക ഉപയോക്താക്കൾക്കു പിഴയില്ലാതെ പണം അടയ്ക്കാം.
വെള്ളക്കര കുടിശിക: അദാലത്ത് മാർച്ച് ഒന്നു മുതൽ
01:22 AM Feb 25, 2018 | Deepika.com