വിദ്യാഭ്യാസ ചലച്ചിത്രമേള : എസ്ഐഇടിക്ക് ദേശീയ അവാര്‍ഡ്
01:22 AM Feb 25, 2018 | Deepika.com
തിരുവനന്തപുരം: എന്‍സിഇആര്‍ടി യുടെ 23-ാമത് ദേശീയ ഓഡിയോ വീഡിയോ ഫെസ്റ്റിവലില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിക്ക് (എസ്ഐഇടി) സെക്കൻഡറി വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസ വീഡിയോ ചിത്രത്തിന് പുരസ്കാരം. ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡിലെ ഊര്‍ജതന്ത്ര പാഠപുസ്തകത്തെ അധികരിച്ചു നിര്‍മിച്ച ചിത്രമാണു പുരസ്കാരം നേടിയതത്.