കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് പാർട്ടി ലീഡറായി അനൂപ് ജേക്കബ് എംഎൽഎയെയും ചെയർമാനായി ജോണി നെല്ലൂരിനെയും തെരഞ്ഞെടുത്തു. കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
വർക്കിംഗ് ചെയർമാനായി വാക്കനാട് രാധാകൃഷ്ണനെയും വൈസ് ചെയർമാൻമാരായി കെ.എം.ഫിലിപ്പ്, ഡെയ്സി ജേക്കബ്, ജോർജ് ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.
ബാബു വലിയ വീടിനാണ് ട്രഷറർ. സംസ്ഥാന സെക്രട്ടറിമാരായി എം.ബാവ, സി.മോഹനൻപിള്ള, എം.സി.സെബാസ്റ്റ്യൻ, രാജു പാണാലിക്കൽ, എഴുകോണ്‍ സത്യൻ, ബിജു മറ്റപ്പള്ളി, കെ.ജി. പുരുഷോത്തമൻ, ജെസി പീറ്റർ, കുളക്കട രാജു, ബി.എസ്. മനോജ്കുമാർ, പ്രഫ. ജോണി സെബാസ്റ്റ്യൻ, കെ.ആർ. ഗിരിജൻ എന്നിവരെ നോമിനേറ്റു ചെയ്തു.
70 അംഗ ഹൈപവർ കമ്മിറ്റിയെയും 151 അംഗ സംസ്ഥാന സെക്രട്ടേറിയേറ്റിനെയും 101 അംഗം വർക്കിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തതായി വരണാധികാരി പ്രഫ.കെ.സി.ജോർജ് അറിയിച്ചു.
അനൂപ് ജേക്കബ് ലീഡർ; ജോണി നെല്ലൂർ ചെയർമാൻ
01:22 AM Feb 25, 2018 | Deepika.com