മു​ദ്ര​പ്പ​ത്രക്ഷാ​മ​ത്തി​നു പി​ന്നി​ൽ ട്ര​ഷ​റി വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ

01:08 AM Feb 25, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മു​​​ദ്രപ്പ​​​ത്ര​​​ക്ഷാ​​​മ​​​ത്തി​​​നു പി​​​ന്നി​​​ൽ ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ന്‍റെ അ​​​നാ​​​സ്ഥ. സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ല ജി​​​ല്ലാ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ മു​​​ദ്ര​​​പ​​​ത്രം ആ​​​വ​​​ശ്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ കെ​​​ട്ടി​​​ക്കി​​​ടക്കു​​​ന്പോ​​​ൾ, മ​​​റ്റു ചി​​​ലേ​​​ട​​​ങ്ങ​​​ളി​​​ൽ ഒ​​​രെ​​​ണ്ണം പോ​​​ലും എ​​​ടു​​​ക്കാ​​​നി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്.

ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​നാ​​​സ്ഥ​​​യാ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ആ​​​വ​​​ശ്യ​​​ത്തി​​​ലേ​​​റെ മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ​​നി​​ന്നു ക്ഷാ​​​മം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു ട്ര​​​ഷ​​​റി​​​ക​​​ളി​​​ലെ ക​​​ണ​​​ക്കു​​​ക​​​ൾത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ആ​​​വ​​​ശ്യ​​​ക്കാ​​​രേ​​​റെ​​​യു​​​ള്ള 50 രൂപ, 100 രൂ​​​പ​​​ മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ട്ര​​​ഷ​​​റി​​​ക​​​ളി​​​ലു​​​മാ​​​യി 10.62 ല​​​ക്ഷം എ​​​ണ്ണം ഉ​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ. 50 രൂ​​​പ​​​യു​​​ടെ 6.67 ല​​​ക്ഷ​​​വും 100 രൂ​​​പ​​​യു​​​ടെ 3.94 ല​​​ക്ഷ​​​വും. ഇ​​​വ​​​യി​​​ലേ​​​റെ​​​യും ചി​​​ല ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണു മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ടു​​​ത്ത ക്ഷാ​​മം ​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ട്ര​​​ഷ​​​റി​​​യി​​​ൽ 100 രൂ​​​പ​​​യു​​​ടെ 19 മു​​​ദ്ര​​​പ​​​ത്ര​​​വും 50 രൂ​​​പ​​​യു​​​ടെ 60 എ​​​ണ്ണ​​​വും മാ​​​ത്ര​​​മാ​​ണു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ട്ര​​​ഷ​​​റി​​​യി​​​ൽ ഇ​​​വ യ​​​ഥാ​​​ക്ര​​​മം 65,497ഉം 60195 ഉം ഉണ്ട്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ​​നി​​​ന്ന് ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള​​​ത് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കു ന​​​ൽ​​​കാ​​​ൻ ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ​​നി​​​ന്ന് നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാണ് ഇ​​​വ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്നത്. ഇ​​​തേ അ​​​വ​​​സ്ഥ​​​യാ​​​ണു മ​​​റ്റു ചി​​​ല ജി​​​ല്ല​​​ക​​​ളും നേ​​​രി​​​ടു​​​ന്ന​​​ത്. സ്റ്റോ​​​ക്കു​​​ണ്ടാ​​​യി​​​ട്ടും ചി​​​ലേ​​​ട​​​ങ്ങ​​​ളി​​​ൽ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

50രൂപ, 100 രൂ​​​പ​​​ മു​​​ദ്രപ്പ​​​ത്ര​​​ങ്ങളുടെ ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു രൂ​​​പ​​​വ​​​രെ​​​യു​​​ള്ള മു​​​ദ്ര​​​പ്പ​​​ത്ര​​​ത്തി​​​ന്‍റെ മൂ​​​ല്യം ഉ​​​യ​​​ർ​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു രൂ​​​പ വ​​​രെ​​​യു​​​ള്ള മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യം 50 രൂ​​​പ​​​യാ​​​യും ഏ​​​ഴ്, പ​​​ത്ത് രൂ​​​പ​​​യു​​​ടെ മു​​​ദ്ര​​​പ്പത്ര​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യം 100 രൂ​​​പ​​​യാ​​​യി​​​ട്ടു​​​മാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ദ്ര​​​പ​​​ത്ര ക്ഷാ​​​മ​​​ത്തി​​​ന് ഒ​​​രു പ​​​രി​​​ധിവ​​​രെ പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.