തിരുവനന്തപുരം: സോളാർ ജൂഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച തുടരന്വേഷണത്തിന്റെ ഭാഗമായി സരിത എസ്. നായരിൽനിന്നു പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കും.
അന്വേഷണം പ്രഖ്യാപിച്ചു നാലു മാസത്തിനു ശേഷമാണ് നടപടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേ സോളാർ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാമർശം. കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു പ്രത്യേക അന്വേഷണസംഘം സരിതയ്ക്കു നോട്ടീസ് നൽകിയതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒക്ടോബർ 11ന് മന്ത്രിസഭായോഗമാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ഉത്തരമേഖലാ ഡിജിപി രാജേഷ്ദിവാനാണു അന്വേഷണ സംഘത്തലവൻ.
സോളാർ: സരിതയുടെ മൊഴിയെടുക്കും
01:08 AM Feb 25, 2018 | Deepika.com